പതിനഞ്ചു വര്‍ഷം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് വിലക്ക്

എ കെ ജെ അയ്യര്‍
വെള്ളി, 6 നവം‌ബര്‍ 2020 (11:00 IST)
തിരുവനന്തപുരം: പതിനഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ ഓട്ടോ റിക്ഷകള്‍ക്ക് വിലക്ക് വരുന്നു. ഇതുമായി ബന്ധപ്പെട്ടു കേരളം മോട്ടോര്‍ വാഹന ചട്ടം സര്‍ക്കാര്‍ ഭേദഗതി ചെയ്തു. വായു മലിനീകരണം നിയന്ത്രിക്കുന്നതിനാണ് ഈ നടപടി.
 
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശം കണക്കിലെടുത്തതാണ് ഇത്തരമൊരു തീരുമാനം. പൊതുഗതാഗതത്തിനു പതിനഞ്ചു വര്‍ഷം കഴിഞ്ഞ ഡീസല്‍ ഓട്ടോകള്‍ ഉപയോഗിക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്.
 
അതെ സമയം ഇവ വൈദ്യുതി, എല്‍.പി.ജി, സി.എന്‍.ജി എല്‍.എന്‍.ജി എന്നീ ഇന്ധനങ്ങളിലേക്ക് മാറ്റിയ സെഹ്സ്മ സിറ്റി പെര്മിറ്റി നിലനിര്‍ത്തി തുടര്‍ന്ന് സര്‍വീസ് നടത്തവും എന്നതും ശ്രദ്ധേയമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article