രാജ്യം ഇനി സ്വയം ഗതി നിര്‍ണയിക്കും, ചരിത്രമാകാന്‍ ഒരുങ്ങി ഐ‌എസ്‌ആര്‍‌ഒ

Webdunia
ബുധന്‍, 11 മാര്‍ച്ച് 2015 (08:19 IST)
ഇന്ത്യന്‍ റീജിയണ്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം(ഐആര്‍എന്‍എസ്എസ്) അഥവാ രാജ്യത്തിന്റെ അഭിമാന പദ്ധതിയായ സ്വന്തം ഗതിനിര്‍ണയ സംവിധാനം ഈ മാസം അവസാനത്തൊടെ പ്രാബ,യത്തില്‍ ആകും. ഗതിനിര്‍ണയ സംവിധാനത്തിലെ നാലാമത്തെ ഉപഗ്രഹം ഈ മാസം അവസാനത്തൊടെ ഭ്രമണപഥത്തില്‍ എത്തുന്നതുമുതലാണ് സംവിധാനം പ്രാബല്യത്തില്‍ ആകുക. ഇതിന്റെ ഭാഗമായുള്ള നാലമത്ത ഉപ്രഗ്രഹമായ ഐആര്‍എന്‍എസ്എസ് 1ഡി ഈ മാസം അവസാനം വിക്ഷേപിച്ചേക്കും.
 
നേരത്തേ ഒന്‍പതിനു തീരുമാനിച്ചിരുന്ന വിക്ഷേപണം ഉപഗ്രഹത്തിലെ ടെലിമെട്രി ട്രാന്‍സ്മിറ്ററുകളിലൊന്നില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നു മാറ്റിവച്ചിരുന്നു. ഐഎസ്ആര്‍ഒയുടെ ചരിത്രത്തില്‍ ആദ്യമായാണു റോക്കറ്റില്‍ ഉറപ്പിച്ച ഉപഗ്രഹം തകരാറിനെ തുടര്‍ന്നു വേര്‍പെടുത്തേണ്ടി വന്നത്. ഐഎസ്ആര്‍ഒ ബാംഗൂര്‍ കേന്ദ്രത്തില്‍ നിന്ന് എത്തിക്കുന്ന പുതിയ ട്രാന്‍സ്മിറ്റര്‍ ശ്രീഹരിക്കോട്ടയില്‍ വച്ചുതന്നെ ഉപഗ്രഹത്തില്‍ ഘടിപ്പിക്കുമെന്നാണ് ഐ‌എസ്‌ആര്‍‌ഒ അറിയിച്ചു. 
 
ഐആര്‍എന്‍എസ്എസ് സംവിധാനത്തിലെ മൂന്ന് ഉപഗ്രഹങ്ങള്‍ നേരത്തേ വിജയകരമായി വിക്ഷേപിച്ചിട്ടുണ്ട്. നാലാമത്തെ ഉപഗ്രഹത്തിന്റെ വിക്ഷേപണം കൂടി പൂര്‍ത്തിയായാല്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാകും. മൊത്തം ഏഴ് ഉപഗ്രഹങ്ങളാണ് ഈ പരമ്പരയിലുള്ളത്. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മുഴുവന്‍ മേഖലയും ഇനി ഈ സംവിധാനത്തിന്റെ കീഴില്‍ വരും. അതോടെ അമേരിക്കയുടെ ജിപി‌എസ്, റഷ്യയുടെ ഗ്ലാനോസ് തുടങ്ങിയ സംവിധാനത്തെ ആശ്രയിക്കാതെ മുന്നൊട്ട് പോകാന്‍ ഇന്ത്യയ്ക്ക് സാധിക്കും.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.