കന്യാകുമാരി - ബംഗളൂരു സിറ്റി ഐലൻഡ് എക്സ്പ്രസ് പാളം തെറ്റി. ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പുലർച്ചെ നാലരയോടെ കർണാടക - തമിഴ്നാട് അതിർത്തിയിലെ പച്ചൂരിനും സോമനായകം പെട്ടിക്കും ഇടയിലാണ് അപകടമുണ്ടായത്.
അപകടത്തില്‍ ചെറിയ രീതിയില്‍ പരുക്കേറ്റ 10 പേരെ തിരുപ്പത്തൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രയിനിന്റെ എസ് 8, എസ് 9, എസ് 10, എസ് 11 എന്നീ നാല് ബോഗികളാണ് പാളം തെറ്റിയത്.
സംഭവസ്ഥലത്ത് പ്രത്യേക മെഡിക്കല്‍ സംഘം എത്തിയിട്ടുണ്ട്.
ട്രെയിനിന് ചെറിയ ചെരിവ് ഉണ്ടായപ്പോൾ തന്നെ യാത്രക്കാർ ഉണർന്നതിനാല്‍ വൻ ദുരന്തം ഒഴിവായി. വ്യാഴാഴ്ച രാവിലെ 10.30ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെട്ടതാണ് ട്രെയിൻ. അപകടത്തെ തുടർന്ന് സേലം - ബംഗളൂരു റൂട്ടിലെ ട്രെയിൻ ഗതാഗതം സ്തംഭിച്ചു.