ഇന്ദ്രാണി മുഖര്‍ജിയുടെ ആദ്യഭര്‍ത്താവ് അറസ്റ്റില്‍

Webdunia
ബുധന്‍, 26 ഓഗസ്റ്റ് 2015 (18:34 IST)
ഷീന ബോറ വധക്കേസില്‍ അറസ്റ്റിലായ ഇന്ദ്രാണി മുഖര്‍ജിയുടെ ആദ്യ ഭര്‍ത്താവ് അറസ്റ്റില്‍. 
ഇന്ദ്രാണി മുഖര്‍ജിയുടെ ആദ്യഭര്‍ത്താവ് സഞ്ജീവ് ഖന്നയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 
കൊല്‍ക്കത്തയിലെ റിസോര്‍ട്ട് ഉടമയാണ് സഞ്‌ജീവ് ഖന്ന.
 
ഷീനയെ വധിക്കാന്‍ ഇന്ദ്രാണിക്ക് സഞ്‌ജീവ് ഖന്ന സഹായം ചെയ്തു കൊടുത്തെന്ന് ആരോപിച്ചാണ് മുംബൈ പൊലീസ് ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത്. കൊല്‍ക്കത്തയില്‍ വെച്ച് മുംബൈ പൊലീസ് ഇയാളെ ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച സഞ്ജീവ് ഖന്നയെ കോടതിയില്‍ ഹാജരാക്കും.
 
അതേസമയം, കഴിഞ്ഞദിവസം അറസ്റ്റിലായ ഇന്ദ്രാണി മുഖര്‍ജി ഓഗസ്റ്റ് 31 വരെ താര്‍ ജയിലില്‍ പൊലീസ് കസ്റ്റഡിയില്‍ തുടരും. ഷീന ബോറയെ കൊലപ്പെടുത്തിയതിനായിരുന്നു ഇന്ദ്രാണിയെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്‌തത്.