വിവാഹ മോചന നിരക്ക് ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 11 ജൂണ്‍ 2024 (18:24 IST)
കാലം പോകുന്തോറും ഇന്ത്യയിലെ വിവാഹമോചന നിരക്ക് കുത്തനെ ഉയരുകയാണ്. ഇതില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. 18.7ശതമാനമാണ് ഇവിടെത്തെ വിവാഹ മോചന നിരക്ക്. പിന്നാലെ കര്‍ണാടകയുമുണ്ട്. 11.7ശതമാനമാണ് ഇവിടെത്തെ നിരക്ക്. ഡല്‍ഹി നഗരപ്രദേശങ്ങളിലും വിവാഹമോചന നിരക്ക് വളരെ കൂടുതലാണ്. 7.7ശതമാനമാണ് ഇവിടെത്തെ വിവാഹമോചന നിരക്കെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
 
തമിഴ്‌നാട്ടിലും വിവാഹമോചനക്കേസുകള്‍ കൂടുകയാണ്. 7.1 ശതമാനമാണ് ഇവിടെ. ഈ ലിസ്റ്റില്‍ അടുത്തത് തെലുങ്കാനയാണ്. 6.7 ശതമാനമാണ് ഇവിടെത്തെ നിരക്ക്. കേരളത്തിലും കൂടുതല്‍ വിവാഹ മോചനങ്ങള്‍ നടക്കുന്നു. 6.3 ശതമാനമാണ് കേരളത്തിലെ നിരക്ക്. വെസ്റ്റ് ബംഗാളില്‍ 8.2 ശതമാനമാണ്. അതേസമയം മറ്റു വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വിവാഹ മോചന നിരക്ക് കുറവാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍