ഏഴു സംസ്ഥാനങ്ങളില്‍ ഉപതിരഞ്ഞെടുപ്പ്; 13നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കുന്നത് ജൂലൈ 10ന്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 10 ജൂണ്‍ 2024 (13:22 IST)
ഏഴു സംസ്ഥാനങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നു. 13നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കുന്നത് ജൂലൈ 10നാണ്. ബീഹാര്‍, വെസ്റ്റ്ബംഗാള്‍, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ ജൂണ്‍ 14ന് വരും. 
 
നിലവിലുണ്ടായിരുന്ന എംഎല്‍എമാരുടെ മരണമോ രാജിയോ ഉണ്ടായ ഒഴിലുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ജൂണ്‍ 21നാണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന ജൂണ്‍ 24നും പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ജൂണ്‍ 26നും ആയിരിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍