ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 25 നവം‌ബര്‍ 2024 (19:51 IST)
cpr
ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന 70 വയസ്സായ വയോധികന് ഹൃദയാഘാതം ഉണ്ടായതിന് തുടര്‍ന്ന് ടിടിഇ സിപിആര്‍ നല്‍കിയ വീഡിയോ ശനിയാഴ്ചയാണ് റെയില്‍വേ പോസ്റ്റ് ചെയ്തത്. പഞ്ചാബില്‍ നിന്നും ബീഹാറിലേക്ക് പോകുന്ന ട്രെയിനില്‍ ആയിരുന്നു സംഭവം. തുടര്‍ന്ന് വീഡിയോക്കെതിരെ വിമര്‍ശനവുമായി ഡോക്ടര്‍മാര്‍ എത്തി. റെയില്‍വേ ഉദ്യോഗസ്ഥന്‍ ഒരാളുടെ ജീവന്‍ രക്ഷിച്ചു എന്ന നിലയിലായിരുന്നു റെയില്‍വേ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ ബോധം നഷ്ടപ്പെടാത്ത ഒരാള്‍ക്ക് സിപിആര്‍ നല്‍കുന്നത് മെഡിക്കല്‍ പ്രാക്ടീസിന് എതിരാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 
 
ഇത്തരത്തില്‍ സിപിഐ നല്‍കുന്നത് അയാളുടെ ജീവന് തന്നെ ആപത്തുണ്ടാക്കിയേക്കാം. ഒന്നുകില്‍ ബോധമില്ലാത്ത ആളിലോ അല്ലെങ്കില്‍ പള്‍സ് കുറവുള്ള ആളുകളിലും മാത്രമേ സിപിആര്‍ നടത്താന്‍ പാടുള്ളൂ. ഇത്തരത്തില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നതിലൂടെ റെയില്‍വേ തെറ്റായ വിവരമാണ് സമൂഹത്തിന് നല്‍കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇത് മറ്റുള്ളവരെ തെറ്റായ രീതിയില്‍ സ്വാധീനിക്കും എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വീഡിയോ എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്യണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം.

അനുബന്ധ വാര്‍ത്തകള്‍

Next Article