3,000 കോടിയുടെ നഷ്‌ടം; ട്രെയിനുകളിലെ അപായച്ചങ്ങലകള്‍ ഉപേക്ഷിക്കുന്നു

Webdunia
ചൊവ്വ, 9 ജൂണ്‍ 2015 (10:47 IST)
അനാവശ്യമായി ചങ്ങല വലിക്കുന്നതുമൂലം തീവണ്ടികള്‍ വൈകിയോടുന്നതിലൂടെയും റെയില്‍വെയ്‌ക്ക് കോടികള്‍ നഷ്‌ടമാകുന്ന സാഹചര്യം ഉള്ളതിനാല്‍ ട്രെയിനുകളിലെ അപായച്ചങ്ങലകള്‍ നീക്കംചെയ്യാന്‍ റെയില്‍വെ മന്ത്രാലയം തീരുമാനിച്ചു. ചങ്ങലകള്‍ക്ക് പകരം ലോക്കോ പൈലറ്റുമാരെ വിളിക്കാന്‍ കഴിയുന്ന മൊബൈല്‍ ഫോണ്‍ നമ്പര്‍ ട്രെയിനുകളില്‍ പ്രദര്‍ശിപ്പിക്കാനാണ് റെയില്‍വെയുടെ തീരുമാനം. 
 
അനാവശ്യമായി ചങ്ങല വലിക്കുന്നതുമൂലം തീവണ്ടികള്‍ വൈകിയോടുകയും അതുവഴി റെയില്‍‌വെയ്‌ക്ക് 3000കോടിയുടെ നഷ്‌ടമുണ്ടായതായി റെയില്‍‌വെ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. പുതിയ കോച്ചുകളില്‍ അപായച്ചങ്ങല സ്ഥാപിക്കേണ്ടതില്ലെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.