അതിർത്തിയിൽ വീണ്ടും പാക് ആക്രമണം. വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ വീണ്ടും. പ്രകോപനമില്ലാതെയാണ് പാകിസ്ഥാൻ അതിർത്തിയിൽ ഷെല്ലാക്രമണം നടത്തുന്നത്. ശക്തമായ രീതിയിൽ ഇന്ത്യൻ സൈന്യം തിരിച്ചടി നൽകുന്നുണ്ട്. അതിർത്തിയിലെ പ്രകോപനങ്ങൾ മറ്റൊരു സർജിക്കൽ സ്ട്രൈക്ക് ഓർമിപ്പിക്കുന്നു.
ഇന്നലെ ജമ്മു കശ്‌മീരിൽ നിയന്ത്രണ രേഖയ്‌ക്കടുത്ത് പാകിസ്ഥാന്‍ ആക്രമണത്തില്‍ മൂന്നു സൈനികർ കൊല്ലപെട്ടിരുന്നു. മച്ചൽ മേഖലയിലെ നിയന്ത്രണ മേഖലയിലാണ് ആക്രമണം നടന്നത്. ഭീകരർക്ക് കനത്ത തിരിച്ചടി നൽകുമെന്ന് കരസേന വ്യക്തമാക്കിയറുന്നു. കഴിഞ്ഞമാസവും ഒരു സൈനികന്റെ മൃതദേഹം ഭീകരര്‍ വികൃതമാക്കിയിരുന്നു. പാക് അധീന കശ്‌മീരിലേക്ക് രക്ഷപ്പെടുന്നതിന് മുമ്പ് 27കാരനായ മൻദീപ് സിംഗിന്റെ മൃതദേഹത്തോടായിരുന്നു ക്രൂരത കാട്ടിയത്.
അതേസമയം, ബന്ദിപ്പോറയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ടു ഭീകരരുടെ കൈയിൽനിന്ന് പുതിയ 2000 രൂപ നോട്ടുകൾ പിടിച്ചെടുത്തു. ചൊവ്വാഴ്ച രാവിലെയാണ് ഹൻജാൻ ഗ്രാമത്തിലെ ജനവാസകേന്ദ്രത്തിൽ ഏറ്റുമുട്ടലുണ്ടായത്. സെപ്തംബറില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം അതിര്‍ത്തിയില്‍ പാകിസ്താന്‍ നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്.