ഈ ചിത്രം കാബൂളില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേന 800 പേരെ രക്ഷപ്പെടുത്തുന്നതല്ല ! പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

Webdunia
ബുധന്‍, 18 ഓഗസ്റ്റ് 2021 (13:39 IST)
താലിബാന്റെ നിയന്ത്രണത്തില്‍ ആയതിനു പിന്നാലെ നിരവധിപേരാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്യുന്നത്. വിമാനത്തിന്റെ ചിറകുകളില്‍ പോലും തൂങ്ങിക്കിടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരുടെ ചിത്രങ്ങളും വീഡിയോയും നേരത്തെ പ്രചരിച്ചിരുന്നത്. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ നിന്ന് 800 പേരെ ഇന്ത്യന്‍ വ്യോമസേന രക്ഷപ്പെടുത്തി എന്ന തരത്തിലും ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. 
 
ഇന്ത്യന്‍ വ്യോമസേനയുടെ C-17 എന്ന വിമാനത്തില്‍ 800 പേരെ രക്ഷപ്പെടുത്തിയെന്നാണ് ഈ വാര്‍ത്തയില്‍ പറയുന്നത്. ഇതിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ ചിത്രം ഇപ്പോഴത്തേത് അല്ല. എട്ട് വര്‍ഷം മുന്‍പുള്ള ചിത്രമാണിത്. സൂപ്പര്‍ ടൈഫൂണ്‍ ഹയ്യന്‍ ആഞ്ഞടിച്ച സമയത്ത് അമേരിക്കന്‍ വ്യോമസേന 680 പേരെ റെസ്‌ക്യു ചെയ്തതിന്റെ ചിത്രമാണ് ഇന്ത്യന്‍ വ്യോമസേനയുടേതെന്ന പേരില്‍ പ്രചരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article