നിയന്ത്രണം നീക്കുന്നു, ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനസർവീസുകൾ ഡിസംബർ 15 മുതൽ

വെള്ളി, 26 നവം‌ബര്‍ 2021 (19:21 IST)
രാജ്യത്ത് രാജ്യാന്തര വിമാനസർവീസുകൾ സാധാരണ നിലയിലേക്ക്. അടുത്തമാസം 15 മുതല്‍ രാജ്യാന്തര വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം നീക്കും. ടൂറിസം, വ്യോമയാന മന്ത്രാലയങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നിയന്ത്രണങ്ങൾ നീക്കാൻ സർക്കാർ തീരുമാനിച്ചത്.
 
ഡിസംബര്‍ 15 മുതല്‍ 14 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളൊഴികെ മറ്റെല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പൂർണമായും നീക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. നിയന്ത്രണങ്ങളുള്ള രാജ്യങ്ങളില്‍പ്പോലും നിലവിലെ എയര്‍ ബബിള്‍ പ്രകാരം അവിടങ്ങളിലേക്കുള്ള സര്‍വീസ് തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍