കോശങ്ങളിൽ പ്രവേശിപ്പിക്കാൻ വൈറസിനെ സഹായിക്കുന്ന റിസപ്‌റ്റർ ബൈൻഡിങ് ഡൊമൈയ്ൻ ഭാഗത്ത് 10 തവണയാണ് ജനിതകമാറ്റം ഉണ്ടായത്. ഡെൽറ്റയ്ക്ക് ഇത് 2 തവണയായിരുന്നു. അതേസമയം രോഗപ്രതിരോധശേഷി കുറഞ്ഞ എച്ച്ഐവി പോലുള്ള രോഗം ബാധിച്ച ആരുടെയെങ്കിലും പക്കൽ നിന്നാകാം വൈറസ് വകഭേദമുണ്ടായതെന്ന് ലണ്ടൻ ആസ്ഥാനമായി പ്രവർതിക്കുന്ന യുസിഎൽ ജനറ്റിക്‌സ് ഇന്റ്യിറ്റ്യൂട്ട് ഡയറക്‌ടർ ഫ്രാങ്കോയിസ് ബലൂക്സ് പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുത എയിഡ്‌സ് രോഗികളുള്ള രാജ്യമാണ് ദക്ഷിണാഫ്രിക്ക.ബി.1.1529 വകഭേദത്തിന്റെ നൂറിലേറെ പുതിയ കേസുകളാണു ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തത്. ആഫ്രിക്കയിൽണ്ടെത്തിയ വകഭേദത്തിന്റെ രണ്ടു കേസുകൾ ഹോങ്കോങ്ങിലും റിപ്പോർട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ യാത്രക്കാരനും ഇയാളെ താമസിപ്പിച്ചിരുന്ന ഹോട്ടൽ മുറിക്കു സമീപത്തുള്ള മുറിയിൽ താമസിച്ച മറ്റൊരാൾക്കുമാണു രോഗം ബാധിച്ചതെന്ന് ഹോങ്കോങ് സർക്കാർ അറിയിച്ചു.