കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് ആത്മഹത്യചെയ്തത് 1.53 ലക്ഷത്തിലേറെപ്പേര്‍; മറ്റുകണക്കുകള്‍ ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍
ശനി, 30 ഒക്‌ടോബര്‍ 2021 (12:37 IST)
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് ആത്മഹത്യചെയ്തത് 1,53,052 പേര്‍. ആത്മഹത്യ നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം മഹാരാഷ്ട്രയാണ്. തമിഴ്‌നാട് രണ്ടാം സ്ഥാനത്തുണ്ട്. പ്രതിദിനം ഇന്ത്യയില്‍ 418 പേര്‍ ശരാശരി ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഏറ്റവും ജനസാന്ദ്രത കൂടിയ ഉത്തര്‍പ്രദേശിലാണ് ആത്മഹത്യ ഏറ്റവും കുറഞ്ഞുനില്‍ക്കുന്നത്. 
 
രാജ്യത്തെ 50.1 ശതമാനം ആത്മഹത്യകളും നടക്കുന്നത് മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ്, ബംഗാള്‍, കര്‍ണാടക സംസ്ഥാനങ്ങളിലാണ്. ഇതില്‍ കുടുംബ പ്രശ്‌നങ്ങള്‍ മൂലം ആത്മഹത്യ ചെയ്യുന്നത് 33.6 ശതമാനം പേരാണ്. 18ശതമാനത്തോളം പേര്‍ രോഗം മൂലമാണ് ആത്മഹത്യ ചെയ്യുന്നത്. വിവാഹവുമായി ബന്ധപ്പെട്ട അഞ്ചുശതമാനം പേരും ആത്മഹത്യ ചെയ്യുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article