ആലപ്പുഴയില്‍ ഹോട്ടല്‍ ഉടമയെ സഹോദര പുത്രന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 29 ഒക്‌ടോബര്‍ 2021 (19:08 IST)
ആലപ്പുഴയില്‍ ഹോട്ടല്‍ ഉടമയെ സഹോദര പുത്രന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സനാതനപുരം സിപിഎം ബ്രാഞ്ച് സെക്രട്ടറികൂടിയായ സുരേഷിനാണ്(65) വെട്ടേറ്റത്. സംഭവത്തില്‍ സുരേഷിന്റെ സഹോദരനായ സതീഷിന്റെ മകന്‍ മനുവിനെ (28) പൊലീസ് അറസ്റ്റുചെയ്തു. 
 
നെഞ്ചിനും വയറിനും കൈക്കും ഗുരുതരമായി പരിക്കേറ്റ സുരേഷിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ആക്രമണത്തിന് പിന്നില്‍ മുന്‍വൈരാഗ്യമാണെന്നും പ്രതി ലഹിക്ക് അടിമയാണെന്നും പൊലീസ് പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍