ബിബിസിയുടെ വിവാദ ഡോക്യുമെന്ററി ‘ഇന്ത്യയുടെ മകള്‍‘ സംപ്രേഷണം ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കൊടതി തള്ളി. നിരോധനം പിന്‍വലിക്കാനാകില്ലെന്ന് പറഞ്ഞ കോടതി ഇക്കാര്യത്തില്‍ അടുത്ത ആഴ്ച സുപ്രീംകോടതി വിഷയം പരിഗണിക്കുമ്പോള്‍ ഉചിതമായ തീരുമാനം എടുക്കട്ടെയെന്നും അഭിപ്രായപ്പെട്ടു. നിരോധനം പിന്‍വലിച്ച് ഇടക്കാല ഉത്തരവ് ഇറക്കണമെന്ന ആവശ്യവുമായി മൂന്നു നിയമവിദ്യാര്‍ഥികള്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതി തള്ളിയത്.
ജസ്റ്റിസ് ബിഡി അഹമ്മദിന്റെ ഏകാംഗ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളില്‍ മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണം. എന്നാല്‍ മാധ്യമങ്ങള്‍ എല്ലാ പരിധിയും ലംഘിച്ചു. മാധ്യമങ്ങളുടെ സമ്മര്‍ദത്തിന് അടിപ്പെട്ടാണ് തന്റെ ഉത്തരവെന്നും ജഡ്ജിമാര്‍ ശൂന്യാകാശത്ത് നിന്ന് വരുന്നവരല്ലെന്ന് ഏവരും ഓര്‍ക്കണമെന്നും ജസ്റ്റിസ് ബിഡി അഹമ്മദ് പറഞ്ഞു. ഡോക്യുമെന്ററി നിരോധനം നിയമവിരുദ്ധവും അഭിപ്രായ സ്വാതന്ത്യ്രത്തിന്‍മേലുള്ള കടന്നുകയറ്റുവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരുന്നത്.