ആളോഹരി വരുമാനത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്നവര്‍ സ്വിറ്റ്സര്‍ലന്‍ഡിലാണ്. വ്യത്യസ്തമായ നികുതിഘടനയും സാമൂഹ്യ സുരക്ഷ നടപടികളുമാണ് ഇതിനു കാരണമെന്നു സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇന്ത്യയിലും ഇത്തരത്തില്‍ ശമ്പളം വാങ്ങുന്ന പല വ്യക്തികളുമുണ്ട്. ആരെല്ലാമാണ് അവരെന്നു നോക്കാം.
കലാനിധി മാരൻ: മുരശൊലി മാരന്റെ മകനും കേന്ദ്ര ടെക്സ്ടൈൽ മന്ത്രി ദയാനിധി മാരന്റെ സഹോദരുനുമാണ് കലാനിധി മാരൻ. സണ്‍ ടിവി നെറ്റ്‌വര്‍ക്ക്, സ്പൈസ്ജെറ്റ്, വാഡിയ ഗ്രൂപ്പ്, ഗോഎയര്‍ തുടങ്ങിയ വന്‍ ബിസിനസ് സ്ഥാപനങ്ങളുടെ ചെയര്‍മാനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കീഴിലുള്ള എഫ് എം റേഡിയോയും ഡിടിഎച്ച് സര്‍വീസുകളും ഇന്ത്യ മുഴുമനായി വ്യാപിച്ച് കിടക്കുന്നുണ്ട്. സൌത്ത് ഇന്ത്യ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ പത്രവും ടിവി ചാനലുകളും പ്രവര്‍ത്തിക്കുന്നത്. 56.25 കോടിയില്‍ പരം രൂപയാണ് അദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം.
കാവേരി കലാനിധി: ഇന്ത്യയിലെ ഏറ്റവും വലിയ മീഡിയാ ആന്‍റ് എന്‍റര്‍ടെയ്നിംഗ് സ്ഥാപനമായ സണ്‍ ടി വി നെറ്റ്വര്‍ക്കിന്‍റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കലാനിധി മാരന്റെ ഭാര്യയാണ് കാവേരി. ഏറ്റവും കൂടുതല്‍ ശമ്പളമുള്ള എക്സിക്യുട്ടീവായി ഫോര്‍ചൂണ്‍ മാഗസിന്‍ തെരഞ്ഞെടുക്കപ്പെട്ട വ്യക്തികൂടിയാണ് ഇവര്‍. 56.24 കോടിരൂപയാണ് ഇവരുടെ ഒരു വര്‍ഷത്തെ ശമ്പളം.
നവീന്‍ ജിന്‍ഡാല്‍: ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡിന്റെ ചെയര്‍മാനാണ് നവീന്‍. ഹരിയാനയിലെ കുരുക്ഷേത്രയില്‍ നിന്നുള്ള എം പി കൂടിയായ ഇദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം 54.98 കോടിരൂപയാണ്.
കുമാര്‍ മംഗലം ബിര്‍ള: ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ചെയര്‍മാനാണ് കുമാര്‍ മംഗലം ബിര്‍ള. പിതാവ് ആദിത്യ വിക്രം ബിര്‍ളയുടെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് ഗ്രൂപ്പിന്റെ സാരഥ്യം ഏറ്റെടുക്കേണ്ടി വന്ന കുമാര്‍ പുതിയ ഉയരങ്ങളിലേക്കാണ് ഇന്ന് ഈ ഗ്രൂപ്പിനെ നയിക്കുന്നത്. 49. 62 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം.
പവന്‍ മുഞ്ജാൾ: ഹീറോ മോട്ടോര്‍ കോര്‍പ് മാനേജിങ്ങ് ഡയറക്ടറും സി ഇ ഒയുമാണ് പവന്‍. സിസിഐയി അംഗങ്ങളായ പല കമ്മറ്റികളുടേയും ചെയര്‍മാന്‍ കൂടിയാണ് ഇദ്ദേഹം. 32.80കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ഒരു വര്‍ഷത്തെ ശമ്പളം.
ബ്രിജ്മോഹൻ ലാൽ മുഞ്ജാൾ: ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപിന്റെ ഭരണസാരഥ്യം വഹിച്ചിരുന്ന വ്യക്തിയാണ് ബ്രിജ്മോഹൻ ലാൽ മുഞ്ജാൾ. ജാപ്പനീസ് പങ്കാളിയായ ഹോണ്ട മോട്ടോർ കമ്പനിയുമായി വഴി പിരിഞ്ഞ ശേഷം ഹീറോയെ കൂടുതൽ ഉയരങ്ങളിലേക്കു നയിക്കാൻ കഴിഞ്ഞ വ്യക്തികൂടിയാണ് 32.73കോടിരൂപ വാഷിക ശമ്പളം വാങ്ങിയിരുന്ന മുഞ്ജാള്‍.
സുനിൽ കാന്ത് മുഞ്ജാൾ: ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ്പിന്റെ മറ്റൊരു മേധാവിയാണ് സുനിൽ കാന്ത് മുഞ്ജാൾ. 31.51 കോടി രൂപയാണ് അദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം.
പി ആര്‍ രാമസുബ്രഹ്മണ്യ രാജ: രാംകൊ സിമന്റ് ചെയര്‍മാനും എം ഡിയുമാണ് രാജ. ഈ പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രമുഖ വ്യക്തിയാണ് ഇദ്ദേഹം. രാജയുടെ ഒരു വര്‍ഷത്തെ ശമ്പളം 30.96 കോടി രൂപയാണ്.
ഷിൻസോ നകാനിഷി: ഭാരതത്തിലെ പൊതുമേഖലയിലുള്ള ഒരു വാഹന നിർമ്മാണ സ്ഥാപനമായ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടറാണ് നകാനിഷി. 30.90കോടി രൂപയാണ് ഇദ്ദേഹത്തിന്റെ പ്രതിവര്‍ഷ ശമ്പളം.
മുരളി കെ ഡിവി: ഡിവി ലാബിന്റെ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമാണ് മുരളി. ഫാര്‍മസൂട്ടിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് ലഭിച്ച വ്യക്തിയാണ് 26.46 കോടി രൂപ വാര്‍ഷിക ശമ്പളം വാങ്ങിക്കുന്ന മുരളി.