ഇന്നലെയും അറുപതിനായിരത്തിന് മുകളിൽ രോഗികൾ, കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷത്തിന് മുകളിൽ

Webdunia
തിങ്കള്‍, 29 മാര്‍ച്ച് 2021 (12:35 IST)
രാജ്യത്ത് ഇന്നലെയും അറുപതിനായിരത്തിന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,020 പേർ‌ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,20,39,644 ആയി ഉയർന്നു.
 
ഇന്നലെ മാത്രം 291 പേർ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 1,61,843 ആയി. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 40,000ത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. നിലവിൽ രാജ്യത്ത് 5,21,808 പേരാണ് ചികിത്സയിലുള്ളത്. 6,05,30,435 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article