ഇരട്ടവോട്ടുള്ളവർ ഒരു വോട്ട് മാത്രമേ ചെയ്‌തിട്ടുള്ളുവെന്ന് ഉറപ്പാക്കണം: തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

Webdunia
തിങ്കള്‍, 29 മാര്‍ച്ച് 2021 (12:22 IST)
ഇരട്ടവോട്ടുള്ളവർ ഒരു സ്ഥലത്ത് മാത്രമെ വോട്ട് ചെയ്‌തിട്ടുള്ളു‌വെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. തിരെഞ്ഞെടുപ്പ് കമ്മീഷൻ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
 
ജനാധിപത്യ പക്രിയയിൽ ഒരാൾ ഒരു വോട്ട് മാത്രമെ ചെയ്യാവു എന്നത് അനിവാര്യമാണ്. ഒരാൾ ഒരു സ്ഥാലത്ത് നിന്നും മറ്റൊരിടത്ത് പേര് ചേർക്കുമ്പോൾ ആദ്യ സ്ഥലത്തെ പേര് റദ്ദാക്കാൻ മാർഗ്ഗമില്ലെയെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചോദിച്ചു. സംസ്ഥാനത്ത് നാല് ലക്ഷത്തിലധികം ഇരട്ടവോട്ടുകളുണ്ടെന്നാണ് രമേശ് ചെന്നിത്തല നൽകിയ ഹർ‌ജിയിൽ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article