രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 62,224 പേര്‍ക്ക്; മരണം 2542

ശ്രീനു എസ്
ബുധന്‍, 16 ജൂണ്‍ 2021 (09:35 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 62,224 പേര്‍ക്ക്. 1,07,628 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. കൂടാതെ രോഗം മൂലം 2542 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,96,33,105 ആയി ഉയര്‍ന്നു. 
 
ഇതുവരെ രോഗം മൂലം രാജ്യത്ത് 3,79,573 പേരാണ് മരണപ്പെട്ടത്. നിലവില്‍ 8,65,432 പേരാണ് രോഗം മൂലം ചികിത്സയില്‍ കഴിയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article