ഒമ്പത് പാക്‌ തടവുകാരെ ഇന്ത്യ വിട്ടയച്ചു

Webdunia
ശനി, 5 ജൂലൈ 2014 (11:12 IST)
രണ്ടു വര്‍ഷമായി രാജ്യത്തെ വിവിധ ജയിലുകളില്‍ തടവിലായിരുന്ന ഒമ്പത് പാക്‌ പൗരന്മാരെ ഇന്ത്യ വിട്ടയച്ചു. ഇവരില്‍ അഞ്ചു പേര്‍ കറാച്ചി സ്വദേശികളായ മത്സ്യ ബന്ധന തൊഴിലാളികളാണ്. ഇന്ത്യന്‍  സമുദ്രാതിര്‍ത്തി ലഘിച്ചതിനായിരുന്നു ഇവരുടെ അറസ്റ്റ് ചെയ്തത്. 
 
ബാക്കിയുള്ളവര്‍ നിയമ വിരുദ്ധമായി ഇന്ത്യന്‍ കര അതിര്‍ത്തി ലംഘിച്ചവരാണ്.