ഇന്ത്യയുമായുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ പാകിസ്ഥാന്‍ പുതിയ തന്ത്രങ്ങളുമായി രംഗത്ത്. നിയന്ത്രണരേഖയ്‌ക്ക് അടുത്തുള്ള വ്യോമസേന ആസ്ഥാനങ്ങളില്‍ ഇന്ത്യ വിമാനങ്ങള്‍ ലാന്‍ഡിംഗ് നടത്തുന്നതും സൈനിക വിന്യാസം തുടരുന്നതുമാണ് പാകിസ്ഥാനെ പ്രകോപിപ്പിക്കുന്നത്.
ജമ്മു, തോയിസ് വ്യോമസേന വ്യോമസേന ആസ്ഥാനങ്ങളിലാണ് പാകിസ്ഥാന്‍ സംഗീതം ആയുധമാക്കിയിരിക്കുന്നത്. പാക് ഹാക്കർമാർ ജമ്മു എയർ ട്രാഫിക്ക് കൺട്രാളുമായി പൈലറ്റുമാർ ബന്ധപ്പെടുന്ന ഫ്രീക്വൻസി ടാപ്പ് ചെയ്‌ത് ഇരുവശത്തുനിന്നും ഉള്ള ആശയവിനിമയം തടസപ്പെടുത്തുകയും സംഗീതം കേള്‍പ്പിക്കുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്.
ദിൽ ദിൽ പാകിസ്ഥാൻ, ജാൻ ജാൻ പാകിസ്ഥാൻ എന്നീ സംഗീതങ്ങളാണ് എയർ ട്രാഫിക്ക് കൺട്രാളുമായി പൈലറ്റുമാർ ബന്ധപ്പെടുമ്പോള്‍ കേള്‍ക്കേണ്ടി വരുന്നത്. ഇതേത്തുടര്‍ന്ന് വിമാനമിറക്കാന്‍ പുതിയ വഴികള്‍ തേടിയിരിക്കുകയാണ് പൈലറ്റുമാര്‍.