ഉറി ഭീകരാക്രമണത്തിന് മറുപടിയെന്നോണം ഇന്ത്യ ശക്തമായി തിരിച്ചടിച്ചതിന്റെ ആഘോഷത്തിലും അഭിമാനത്തിലുമാണ് ഇന്ത്യയിലെ ജനങ്ങൾ. എന്നാൽ, ഇവർക്കിടയിൽ വേദനകൾ കടിച്ചമർത്തി ഭീതിയോടെ കഴിയുന്ന കുറച്ച് ഗ്രാമങ്ങൾ ഉണ്ട്. വടക്കൻ പഞ്ചാബിലെ അതിർത്തി ഗ്രാമങ്ങളിലെ ഗ്രാമവാസികൾക്ക് ഭയമാണ്.
തിരിച്ചടി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കണക്കിലെടുത്ത് ഗ്രാമവാസികളെ ഒഴിപ്പിക്കുകയാണ് സേന. വെടിവെയ്പ്പും ഒഴിപ്പിക്കലും പതിവാണിവടെ.സംഘര്‍ഷം നടക്കുമ്പോഴൊക്കെ കുടിയൊഴിഞ്ഞുപോകാനുള്ള ഉത്തരവുണ്ടാവും. യുദ്ധമുണ്ടായാൽ കനത്ത നഷ്ടം സംഭവിക്കേണ്ടി വരിക ഞങ്ങളെ പോലെയുള്ളവരാണെന്ന് ഗ്രാമവാസികൾ പറയുന്നു.
'ഇപ്പോഴത്തെ സംഘര്‍ഷം 1971ലെ ഇന്ത്യാ-പാക് യുദ്ധത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്നതാണ്. ഭീകരരെ വകവരുത്തിയതില്‍ സന്തോഷമുണ്ട്. പക്ഷേ, യുദ്ധം ഞങ്ങള്‍ക്കൊരു ഉപകാരവും ചെയ്യില്ല. എന്തുവന്നാലും ഗ്രാമം വിട്ടുപോവില്ല. എവിടെപ്പോകാന്‍? പോയാല്‍ പട്ടിണി കിടന്ന് ചാവേണ്ടിവരും. ജീവനുള്ളേടത്തോളം കാലം ഇവിടെ തുടരും.' ഗ്രാമവാസികളുടെ വാക്കുകളിൽ നിറയുന്നത് ഉത്കണ്ഠ മാത്രം.
ഗ്രാമം ഒഴിഞ്ഞുപോകണമെന്ന മുന്നറിയിപ്പുണ്ടായത് ഗുരുദ്വാരയില്‍നിന്നാണ്. തുടര്‍ന്ന് 4500 ഓളം പേര്‍ ഇവിടെനിന്ന് മറ്റിടങ്ങളിലേക്ക് പലായനം ചെയ്തു. പക്ഷേ, പുരുഷന്മാര്‍ പലരും ഗ്രാമങ്ങളില്‍തന്നെ തുടരുകയാണ്. സമ്പാദ്യമായ വീടും ജീവനോപാധിയായ വയലുകളും കന്നുകാലികളും സംരക്ഷിക്കാന്‍.