സ്വാശ്രയപ്രശ്നത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുന്നു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചതിനെ തുടര്‍ന്ന് ചോദ്യോത്തരവേള ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് നിര്‍ത്തിവെച്ച സഭാനടപടികള്‍ വീണ്ടും തുടങ്ങി. എന്നാല്‍, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
അതേസമയം, സ്പീക്കര്‍ കക്ഷിനേതാക്കന്മാരുടെ യോഗം വിളിച്ചു. സ്പീക്കറിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി കൂടി പങ്കെടുത്ത് പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയെങ്കിലും സമയാവത്തില്‍ എത്തിയില്ല. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു.
പ്ലക്കാര്‍ഡും കറുത്ത ബാഡ്‌ജുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്. തുടന്ന് നടുത്തളത്തില്‍ കുത്തിയിരുന്ന പ്രതിപക്ഷം സ്പീക്കര്‍ പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു.