ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍ ഇന്ത്യ പോലെ വലിയ രാജ്യത്ത് ചര്‍ച്ചയാക്കേണ്ടതില്ലെന്ന്
കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സന്തോഷ് ഗംഗ്വാര്‍.
ഇത്തരം സംഭവങ്ങൾ തീർച്ചയായും ദൗർഭാഗ്യകരമാണ്. എന്നാൽ ചിലപ്പോഴൊക്കെ ഇതു തടയാന്‍ പറ്റിയെന്നു വരില്ല. മാനഭംഗ സംഭവങ്ങൾ തടയുന്നതിൽ സർക്കാർ ജാഗ്രത പാലിക്കുന്നുണ്ടെന്നും കേന്ദ്ര തൊഴില്‍ സഹമന്ത്രിയായ സന്തോഷ് ഗംഗ്വാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പറഞ്ഞു.
സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ശക്തമായ അന്വേഷണമാണു നടക്കുന്നത്. ഇന്ത്യ പോലൊരു വലിയ രാജ്യത്ത് ഒന്നോ രണ്ടോ സംഭവങ്ങൾ ഇത്രയും ഉയർത്തിക്കാട്ടേണ്ട ആവശ്യമില്ലെന്നും സന്തോഷ് ഗംഗ്വാര് പറഞ്ഞു.