ആഗോള പട്ടിണി സൂചികയില്‍ പാകിസ്ഥാന്റെയും പിന്നിലായി ഇന്ത്യ

സിആര്‍ രവിചന്ദ്രന്‍
ശനി, 15 ഒക്‌ടോബര്‍ 2022 (14:15 IST)
ആഗോള പട്ടിണി സൂചികയില്‍ പാകിസ്ഥാന്റെയും പിന്നിലായി ഇന്ത്യ. 121 രാജ്യങ്ങളില്‍ 107 ആണ് ഇന്ത്യയുടെ സ്ഥാനം. ബംഗ്ലാദേശും നേപ്പാളും ഇന്ത്യയെക്കാള്‍ മുന്നിലാണ്. കഴിഞ്ഞവര്‍ഷം ഇതേ പട്ടികയില്‍ ഇന്ത്യ 101 ആം സ്ഥാനത്തായിരുന്നു. 29.1 ആണ് ഇന്ത്യയുടെ സ്‌കോര്‍. ചൈന, തുര്‍ക്കി, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയില്‍ മുന്നിലുള്ളത്. 
 
വെല്‍റ്റ് ഹാങ്കര്‍ ഹില്‍പ്പ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയുടെ സാഹചര്യം ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article