ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ലഘു യുദ്ധ ഹെലികോപ്റ്റര്‍ (എല്‍സിഎച്ച്) ശത്രു രാജ്യങ്ങള്‍ക്ക് ഭീഷണിയാകും. ആകാശത്ത് ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തിന്റെ ശക്തിയും ഗതിവേഗവും മാറ്റിമറിക്കുന്ന യുദ്ധ ഹെലികോപ്റ്ററാണ് ഇന്ത്യ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. ബംഗളൂരു ആസ്ഥാനമായുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് എല്‍സിഎച്ച് നിര്‍മ്മിക്കുക. കഴിഞ്ഞ മാസം ബംഗളൂരു വില്‍ നടന്ന 'എയ്‌റോ ഇന്ത്യ' വ്യോമപ്രദര്‍ശനത്തില്‍ എല്‍സിഎച്ച് അണിനിരത്തി ഇന്റ്ന്യ ലോകത്തെ ഞെട്ടിച്ചിരുന്നു.
പറന്നുയര്‍ന്ന് ആകാശത്തുനിന്ന് നിരീക്ഷണം നടത്താനും മുന്നോട്ടുപോകുന്ന അതേവേഗത്തില്‍ പിന്നോട്ടുപോകാനും എല്‍സിഎച്ചിനുകഴിയും. അഞ്ചരടണ്‍ ഭാരമുള്ള എല്‍സിഎച്ചിന് രണ്ട് എന്‍ജിനുകളാണുള്ളത്. രാത്രിയും പകലും ഒരുപോലെ ആക്രമണം അഴിച്ചുവിടാനുള്ള ശേഷി ഇതിനുണ്ട്. അതിനു പിന്നാലേ ഏത് കൊടും തണുപ്പത്തും ക്ഷണനേരം കൊണ്ട് പറന്നുയര്‍ന്ന് ആക്രമണ സജ്ജമാകാനും ഈ യുദ്ധ ഹെലികോപ്റ്ററിന് സാധിക്കും.
കൊടും തണുപ്പത്തും പ്രവര്‍ത്തിക്കുവാന്‍ കഴിയുമോ എന്ന് നടത്തിയ പരീക്ഷണവും ഹെലികോപ്റ്റര്‍ വിജയകരമായി പൂര്‍ത്തിയാക്കി. ജമ്മുകശ്മീരിലെ ലേയില്‍ മൈനസ് 18 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചാണ് എല്‍സിഎച്ച്. പറന്നുയര്‍ന്നത്. ഏറെ ഉയരത്തില്‍ പറക്കാനുള്ള ശേഷി വിലയിരുത്തുന്നതിനായി ലേയിലെ മഞ്ഞുമലയ്ക്കുമേലെയും പറന്നു. വേഗംകുറച്ചുള്ള പരീക്ഷണപ്പറക്കലും നടത്തി.
ഇതോടെ ഇന്ത്യ വന്‍ ശക്തി രാജ്യങ്ങള്‍ക്ക് മാത്രം സ്വന്തമായുള്ള കരുത്തിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. എല്‍സിഎച്ചിന്റെ ആദ്യമാതൃക 2010 മെയിലാണ് പരീക്ഷണപ്പറക്കല്‍ നടത്തിയത്. തുടര്‍ന്ന് നിരവധി പരീക്ഷണങ്ബ്ങള്‍ക്കും മോഡിപിടിപ്പികലുകള്‍ക്കും ശേഷമാണ് ഇപ്പോഴത്തെ പരീക്ഷണം നടത്തിയിരിക്കുന്നത്. എല്‍സിഎച്ച്-ടിഡി രണ്ട് ശ്രേണിയില്‍പ്പെട്ട ഹെലികോപ്റ്ററാണ് പരീക്ഷണപ്പറക്കല്‍ നടത്തിയത്. നേരത്തെ ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച ഇതേപോലുള്ള യുദ്ധ ഹെലികോപറ്ററാണ് ധ്രുവ്. വിവിധോദ്ധേശങ്ങള്‍ക്കായും ധ്രുവിനെ ഉപയോഗിക്കാന്‍ സാധിക്കും.