പാക് അധീന കാശ്‌മീരിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

ഞായര്‍, 28 ജൂണ്‍ 2020 (11:52 IST)
ചൈനീസ് അതിർത്തിയിൽ സംഘർഷസാധ്യത നിലനിൽക്കേ പാക് അധീന കാശ്‌മീരിലെ നീക്കങ്ങൾ നിരീക്ഷിച്ച് ഇന്ത്യ. നിയന്ത്രണരേഖയോട് ചേർന്നുള്ള പാകിസ്ഥാന്റെ നീക്കങ്ങളാണ് ഇന്ത്യ നിരീക്ഷിക്കുന്നത്. ഇന്ത്യ ചൈന സംഘർഷ വിഷയത്തിൽ പാകിസ്ഥാൻ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതിനിടയിൽ പാക് അധീന കാശ്‌മീരിൽ പാകിസ്ഥാൻ കൂടുതൽ വിമാനങ്ങൾ എത്തിച്ചതാണ് നിരീക്ഷണം ശക്തമാക്കാനുള്ള കാരണം.
 
ഗല്‍വാൻ താശ്‌വരയിലെ ആക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യ-ചൈന ബന്ധം വഷളായത്. ചൈനീസ് ആക്രമണത്തില്‍ കമാന്‍ഡറടക്കം 20 ഇന്ത്യൻ സൈനികർ സംഘർഷത്തിൽ വീരമൃത്യു വരിച്ചിരുന്നു. ഗാൽവാൻ താഴ്‌വര പ്രദേശം തങ്ങളുടേതാണ് എന്ന നിലപാടാണ് ചൈന സ്വീകരിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍