ആഞ്ഞടിച്ച് ഇന്ത്യന്‍ സൈന്യം; പാക് അതിര്‍ത്തി കടന്ന് ഭീകര ക്യാമ്പുകള്‍ തകര്‍ത്തു - 200 മരണമെന്ന് റിപ്പോര്‍ട്ട്

ചൊവ്വ, 26 ഫെബ്രുവരി 2019 (09:23 IST)
പുൽവാമയിൽ ഭീകരർ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേർക്കു നടത്തിയ ആക്രമണത്തിന് അതിര്‍ത്തിയില്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. പാകിസ്ഥാന്‍ അതിര്‍ത്തി ലംഘിച്ച ഇന്ത്യന്‍ വ്യോമസേന ജെയ്‌ഷെ മുഹമമ്മദിന്റെ ഭീകരക്യാമ്പുകള്‍ തകര്‍ത്തു.

ചൊവ്വാഴ്‌ച പുലര്‍ച്ച മൂന്നരയോടെ പൂഞ്ച് മേഖലയ്‌ക്കപ്പുറത്താണ് ആക്രമണമുണ്ടായത്. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ 1000 കിലോ ബോംബാണ് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകര ക്യാമ്പുകളില്‍ വര്‍ഷിച്ചത്. നാല് കേന്ദ്രങ്ങൾ ഭീകര കേന്ദ്രീകരിച്ചാണ് തിരിച്ചടിയുണ്ടായതാണ് റിപ്പോര്‍ട്ട്.

200 ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്. നിരവധി ഭീകരര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇന്ത്യ അതിര്‍ത്തി കടന്നുവെന്ന് പാക് സേനാ വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ ട്വറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നിര്‍ണായകമായ ആക്രമണ വിവരം പുറത്തുവരുന്നത്.

ഇതിനിടെ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം വെടിവെപ്പ് നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍