ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണത്തിന് തുടക്കമായി

ശ്രീനു എസ്
ശനി, 25 ജൂലൈ 2020 (08:01 IST)
കൊവിഡ് രോഗത്തിനെതിരെ ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവാക്‌സിന്റെ പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചു. തെരെഞ്ഞെടുക്കപ്പെട്ട 30 കാരനാണ് ആദ്യ ഡോസ് ഡല്‍ഹി എയിംസില്‍ വച്ചു നല്‍കിയത്. രണ്ടാഴ്ച ഇയാളെ നിരീക്ഷണത്തിലാക്കും. ആദ്യഘട്ടത്തില്‍ ഇയാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. 
 
അടുത്ത ഘട്ടത്തില്‍ 18 വയസ് മുതല്‍ 55 വയസ് വരെയുള്ള 375 സ്ത്രീ പുരുഷന്മാരിലാണ് പരീക്ഷണം നടത്തുക. രണ്ടാം ഘട്ടത്തില്‍ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത 12 മുതല്‍ 65 വയസ് വരെയുള്ള 750 പേരിലുമാണ് പരീക്ഷണം നടത്തുക. ഭാരത് ബയോടെക് എന്ന ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് ഐസിഎംആര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുടെ സഹകരണത്തോടെ കൊവാക്സിന്‍ വികസിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article