രാജ്യത്ത് 24 മണിക്കൂറിനിടെ 39,742 പേർക്ക് കൊവിഡ്, 535 മരണം

Webdunia
ഞായര്‍, 25 ജൂലൈ 2021 (12:02 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,742 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 535 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 4,20,551 ആയി.
 
4,08,212 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 39,972 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,05,43,138 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്നലെ 51 ലക്ഷത്തിലധികം ഡോസ് വാക്‌സിനാണ് വിതരണം ചെയ്‌തത്. ഇതോടെ രാജ്യത്തെ ആകെ വാക്‌സിന്‍ വിതരണം 43.31 കോടിയായി.

അനുബന്ധ വാര്‍ത്തകള്‍

Next Article