അതേസമയം വിലനിയന്ത്രിക്കുന്നതിനായി പെട്രോളും ഡീസലും ജി.എസ്.ടി. പരിധിയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പാർലമെന്റിൽ പ്രതിഷേധിച്ചു.അസംസ്കൃത എണ്ണവില ബാരലിന് 75 ഡോളറിലേക്ക് എത്തിയപ്പോൾ തന്നെ രാജ്യത്ത് പെട്രോൾ വില 100 ആയിരുന്നു. അസംസ്കൃത എണ്ണവില 100 ഡോളറിലേക്ക് എത്തുമ്പോൾ രണ്ട് മാസത്തിനിടെ തന്നെ പെട്രോൾ വില 110 കടന്നേക്കും. നികുതി കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാകുന്നില്ല എന്നതും വിലവർദ്ധനവിലേക്കാണ് വിരൽ ചൂണ്ടുന്നത്.