ഇന്ത്യന്‍ റെയില്‍വേയുടെ ഓക്സിജന്‍ എക്സ്പ്രസ് ബംഗ്ലാദേശിലേക്കുള്ള യാത്ര ആരംഭിച്ചു. ഇതാദ്യമായാണ് ഓക്സിജന്‍ എക്സ്പ്രസ് ഏതെങ്കിലും ഒരു അയല്‍രാജ്യത്തേക്ക് ഓക്സിജന്‍ എത്തിക്കുന്നത്. 10 കണ്ടെയ്നറുകളില്‍ 200 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ നിറയ്ക്കുന്നത് രാവിലെ തന്നെ പൂര്‍ത്തിയായിരുന്നു.