ഇന്ത്യയില്‍ കൊവിഡ് ബാധ കുറയുന്നു; ചികിത്സയിലുള്ളത് 9 ലക്ഷം പേര്‍ മാത്രം

ശ്രീനു എസ്
വെള്ളി, 9 ഒക്‌ടോബര്‍ 2020 (10:38 IST)
രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 70496 പേര്‍ക്ക്. രോഗം മൂലം 964 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 69ലക്ഷം കടന്നു. അതേസമയം രോഗ മുക്തി നേടിയവരുടെ എണ്ണം 59 ലക്ഷവും കടന്നിട്ടുണ്ട്. ഒന്‍പതുലക്ഷം പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. 
 
മഹാരാഷ്ട്രയില്‍ 13395 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 15 ലക്ഷത്തോട് അടുക്കുന്നു. 39430 പേരാണ് ഇവിടെ കൊവിഡ് മൂലം മരണപ്പെട്ടത്. അതേസമയം കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article