ഇന്ത്യന്‍ സൈനികരെ കാണാതായെന്ന വാര്‍ത്ത തെറ്റെന്ന് കരസേന

ശ്രീനു എസ്
വെള്ളി, 19 ജൂണ്‍ 2020 (08:13 IST)
അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികരെ കാണാനില്ല എന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റെന്ന് കരസേന വ്യക്തമാക്കി. ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനീസ് പട്ടാളവുമായി ഉണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സൈനികരില്‍ ചിലരെ കാണാതായി എന്നതരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചുതുടങ്ങിയത്.
 
അതേസമയം 76 സൈനികര്‍ വിവിധ ആശുപത്രിയിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്നുവൈകുന്നേരം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സര്‍വകക്ഷിയോഗം ചേരും.

അനുബന്ധ വാര്‍ത്തകള്‍

Next Article