രജനീകാന്തിന്റെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം

ശ്രീനു എസ്

വ്യാഴം, 18 ജൂണ്‍ 2020 (18:11 IST)
നടന്‍ രജനീകാന്തിന്റെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിച്ചു. ഇതിനെതുടര്‍ന്ന് പൊലീസ് താരത്തിന്റെ വീട്ടില്‍ എത്തുകയും തിരച്ചില്‍ നടത്തുകയും ചെയ്തു. എന്നാല്‍ ബോംബിന്റെ സാനിധ്യമൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ബോംബുവച്ചിട്ടുണ്ടെന്ന വിവരം ഒരു അജ്ഞാതന്‍ വിളിച്ചറിയിക്കുകയായിരുന്നു. 
 
സന്ദേശം വ്യാജമാണെന്ന് തെളിയുകയും ഫോണ്‍ സന്ദേശമയച്ച വ്യക്തിക്കെതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്തു. ഇതിനുമുന്‍പും രജനിയുടെ വീട്ടില്‍ ബോംബുവച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം പൊലീസിനു ലഭിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍