കാൺപൂർ-ദീൻദയാൽ ഉപാധ്യായ സെക്ഷനിലെ 417 കിലോമീറ്റർ സിഗ്നൽ ടെലി കമ്മ്യൂണിക്കേഷൻ ജോലികൾക്കാണ് 2016ൽ കമ്പനിയുമായി ഇന്ത്യൻ റെയിൽവേ കരാറിൽ എത്തിയത്. നാലു വർഷമായിട്ടും പദ്ധതി പൂർത്തിയാക്കാൻ കമ്പനിയ്ക്കായില്ല. 20 ശതമാനം ജോലികൾ മാത്രമാണ് പൂർത്തിയാത്, ഇതാണ് കരാർ റദ്ദാക്കാൻ കാരണം എന്നാണ് ഇന്ത്യൻ റെയിൽവേയുടെ വിശദീകരണം. കരാർ റദ്ദാക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു എന്നും ഇന്ത്യ ചൈന സംഘർഷവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നുമാണ് റെയിൽവേ അധികൃതർ പ്രതികരിച്ചത്.