ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി ഇന്ത്യ നിര്‍ത്തുന്നു

ശ്രീനു എസ്

വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (12:49 IST)
ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി ഇന്ത്യ നിര്‍ത്തുന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചൈനക്കെതിരെ നിരവധി നടപടികള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു. ട്വിക് ടോക്ക്, പബ്ജി മുതലായ വന്‍കിട ആപ്പുകള്‍ നിരോധിച്ചതിനു പിന്നാലെ ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി കൂടി നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 
 
ലോകത്തിലെ ഏറ്റവും വലിയ പട്ടുനൂല്‍ ഉല്‍പാദകരാണ് ചൈന. ഇന്ത്യയുടെ നീക്കം ചൈനയ്ക്ക് വലിയ വെല്ലുവിളിയാകും. ഇതോടൊപ്പം രാജ്യത്ത് പട്ടുനൂലിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള പ്രോത്സാഹനങ്ങളും ഉണ്ടാകും. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന പരുത്തിയുടേയും കമ്പിളിയുടേയും ഗുണനിലവാരം ഉയര്‍ത്താനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍