ഇന്ത്യയുടെ പരമാധികാരത്തിലേയ്ക്ക് കണ്ണുവയ്കുവർക്കുള്ള സന്ദേശമാണ് റഫാൽ വിമാനങ്ങളുടെ സേനാ പ്രവേശനം എന്നായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രതികരണം. 'റഫാലിന്റെ സേനാ പ്രവേശനം ലോകത്തിന് ശക്തമായ സാന്ദേശമാണ്. പ്രത്യേകിച്ച് ഇന്ത്യയുടെ പരമാധികാരത്തിനുമേൽ കണ്ണുവച്ചിരിയ്ക്കുന്നവർക്ക്. ഇത് നമ്മുടെ അതിർത്തിയിലെ സാഹചര്യങ്ങളിൽ ഉണ്ടാക്കാൻ പോകുന്ന മാറ്റം ഞാൻ പറയേണ്ടതില്ലല്ലോ' എന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി.
ഇന്ത്യയും റഷ്യയും ചേർന്ന് പുതിയൊരധ്യായം കുറിയ്കുകയാണ് എന്നായിരുന്നു റഷ്യൻ പ്രതിരോധമന്ത്രി ഫ്ലോറൻസ് പാർലിയുടെ പ്രതികരണം. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറക് ബിപിൻ റാവത്ത്, വ്യോമസേന മേധാവി എയർ ചിഫ് മാർഷൽ ആർകെഎസ് ബദൗരിയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഏറ്റവും കുറഞ്ഞ വേഗതയിലുള്ള രഫേൽ വിമാനത്തിന്റെ വ്യോമ പ്രകടനവും, തേജസ് വിമാനവും ഹെലികോപ്റ്ററുകളും അണിനിർത്തിയുള്ള വ്യോമ പ്രകടനവും നടന്നു.