വാക്‌സിന്‍ പരീക്ഷണത്തില്‍ പ്രശ്‌നങ്ങളില്ല; ഇന്ത്യയില്‍ പരീക്ഷണം തുടരുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ശ്രീനു എസ്

വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (12:01 IST)
വാക്‌സിന്‍ പരീക്ഷണത്തില്‍ പ്രശ്‌നങ്ങളില്ലാത്തതിനാല്‍ ഇന്ത്യയില്‍ പരീക്ഷണം തുടരുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഇന്ത്യയില്‍ ഇതുവരെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. യുകെയില്‍ വാക്‌സിന്‍ കുത്തിവച്ച ഒരാള്‍ക്ക് അജ്ഞാത രോഗം പിടിപെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഓക്‌സ്ഫഡ് അവസാന ഘട്ട പരീക്ഷണം നിര്‍ത്തിവച്ചത്. 
 
2021 ജനുവരിയില്‍ വാക്‌സിന്‍ വിപണിയില്‍ എത്തിക്കാനിരിക്കെയായിരുന്നു പരീക്ഷണം തടസപ്പെട്ടത്. അതേസമയം ഓക്‌സ്ഫഡ് വാക്‌സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നോട്ടീസ് നല്‍കി ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍. ഓക്‌സ്ഫഡ് വാക്‌സിന്റെ പരീക്ഷണം മറ്റു രാജ്യങ്ങളില്‍ നിര്‍ത്തിവച്ചത് ഡ്രഗ്‌സ് കണ്‍ട്രോളറെ എന്തുകൊണ്ട് അറിയിച്ചില്ല എന്നതില്‍ വിശദീകരണം ആരാഞ്ഞുകൊണ്ടാണ് നോട്ടീസ് നല്‍കിയിരിയ്ക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍