50,000 രൂപയുടെ സ്‌കൂട്ടറിന് എട്ട് ലക്ഷത്തിന്റെ നമ്പര്‍

ചൊവ്വ, 12 മെയ് 2015 (11:48 IST)
50,000 രൂപ വിലയുള്ള സ്കൂട്ടറിന് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ ഉടമ മുടക്കിയ തുക കേട്ടാല്‍ ഞെട്ടും. 8.1 ലക്ഷം രൂപയാണ് ചണ്ഡിഗഡിലെ കാറ്ററിംഗ് ബിസിനസുകാരനായ കന്‍വാലിജിത് തന്റെ  ഹോണ്ട ആക്ടീവ സ്‌കൂട്ടറിന്റെ ഫാന്‍സി നമ്പറിനുവേണ്ടി മുടക്കിയിരിക്കുന്നത്. സിഎച്ച്01ബിസി0001 എന്ന നമ്പര്‍ ലഭിക്കാനാണ് കന്‍വല്‍ജിത് വാലിയ ഇത്രയും തുക മുടക്കിയത്.

കൂടാതെ മകന്റെ പുതിയ ബൈക്കിന് ഇഒ01ആഇ0011 എന്ന നമ്പറിന് വേണ്ടി വാലിയ നല്‍കിയത് 2.6 ലക്ഷം രൂപയാണ്.ചണ്ഡിഗഡിലെ ലൈസന്‍സിങ് അതോറിറ്റി ഓഫീസിലായിരുന്നു ലേലം  ഫാന്‍സി നമ്പറുകള്‍ ലേലം ചെയ്തതിലൂടെ വന്‍തുക ചണ്ഡീഗഡ് ലൈസന്‍സിംഗ് അതോറിറ്റിക്ക് ലഭിച്ചു. ലേലത്തിലൂടെ 77.71 ലക്ഷം രൂപയാണ്  ലഭിച്ചത്. സിഎച്ച്01ബിസി എന്ന സീരിസിലുള്ള 0001 മുതല്‍ 9999 വരെയുള്ള നമ്പറുകളാണ് ലേലത്തില്‍ പോയത്.

വെബ്ദുനിയ വായിക്കുക