സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞു പെണ്‍കുട്ടികളെ വലയിലാക്കി പെണ്‍വാണിഭം നടത്തിയ കന്നഡ സിനിമാ സംവിധായകൻ അറസ്റ്റിൽ. പ്രക്യാത് പോണ്‍സി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സുഹൃത്തിന്റെ ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത പ്രക്യാത് പോണ്‍സി സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് പെണ്‍കുട്ടികളെ വലയിലാക്കിയ ശേഷം പണത്തിനായി ആവശ്യക്കാർക്കു കാഴ്ചവയ്ക്കുകയായിരുന്നു.
നിരവധി പെണ്‍കുട്ടികളും അപരിചിതരും ഫ്ലാറ്റില്‍ എത്തുന്നത് പതിവായതോടെ അയൽവാസികൾ ഫ്ളാറ്റ് ഉടമയെ വിവരമറിയിച്ചെങ്കിലും ഗുണ്ടകളെ ഉപയോഗിച്ച് പ്രക്യാത് പോണ്‍സി എല്ലാവരെയും ഭീഷണിപ്പെടുത്തി.
ഇതേതുടർന്ന് ഫ്ളാറ്റ് ഉടമ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ റെയ്ഡില്‍ സംഘത്തിലെ പെണ്‍കുട്ടികളെയും സംവിധായകനെയും കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
പ്രക്യാത് പോണ്സിക്ക് സിനിമാ മേഖലയുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തജ്ത കൈവന്നിട്ടില്ല.