ഡൽഹി ഐഐടി വികസിപ്പിച്ച കൊവിഡ് പരിശോധനാ കിറ്റിന് ഐസിഎംആർ അംഗീകാരം

Webdunia
ശനി, 25 ഏപ്രില്‍ 2020 (08:56 IST)
ഡല്‍ഹി: ഡല്‍ഹി ഐഐടി വികസിപ്പിച്ച കോവിഡ് പരിശോധനാ കിറ്റിന് ഇന്ത്യൻ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസർച്ച് അംഗീകാരം നൽകി.. കിറ്റ് രോഗ നിർണയത്തിൽ 100 ശതമാനം ഗുണകരമെന്നാണ് ഐസിഎംആറിന്റെ വിലയിരുത്തല്‍. ഡല്‍ഹി ഐഐടിയുടെ കീഴിലെ കുസുമ സ്കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സ് (കെഎസ്ബിഎസ്) ആണ് പരിശോധനാ കിറ്റ് വികസിപ്പിച്ചത്.
 
ജനുവരിയിലാണ് കോവിഡ് നിര്‍ണയ കിറ്റ് വികസിപ്പിക്കാന്‍ ഐഐടി പ്രവർത്തനം ആരംഭിച്ചത്. മൂന്നു മാസത്തിനുള്ളില്‍ വിജയകരമായി ഇത് പൂർത്തിക്കാന്‍ ഗവേഷകർക്ക് സാധിച്ചു. കിറ്റ് ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ കൂടുതല്‍ പേരില്‍ രോഗനിര്‍ണയം നടത്താന്‍ സാധിക്കുമെന്നാണ് കെഎസ്ബിഎസിലെ ഗവേഷകർ പറയുന്നത്. വ്യവസായ പങ്കാളിയെ ലഭിച്ചാല്‍ കിറ്റ് ഉത്പാദിപ്പിച്ച്‌ കുറഞ്ഞ വിലക്ക് വിതരണം ചെയ്യാനുള്ള തയാറെടുപ്പിലാണ് ഐഐടി ഗവേഷകർ.

അനുബന്ധ വാര്‍ത്തകള്‍

Next Article