അവശ്യ സേവനങ്ങൾ അല്ലാത്ത കടകളും തുറക്കാം, ലോക്‌ഡൗണിൽ കൂടുതൽ ഇളവുകളുമായി കേന്ദ്രം

Webdunia
ശനി, 25 ഏപ്രില്‍ 2020 (08:28 IST)
ഡൽഹി: ലോക്‌ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സാർക്കാർ. നഗരപരിധിയ്ക്ക് പുറത്ത് അവാശ്യ സർവീസുകൾ അല്ലാത്ത കടകൾക്കും തുറന്നു പ്രവർത്തിയ്ക്കാനാകും. ഹോട്ട് സ്പോട്ടുകളിലും, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി പരിധികളിലും ഇളവ് ബധകമായിരിയ്ക്കില്ല. പഞ്ചായത്ത് പരിധിയ്ക്കുള്ളിൽ ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് പ്രകാരം പ്രവർത്തിയ്ക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും തുറന്നു പ്രവർത്തിയ്ക്കാം. 
 
എന്നാൽ നിയന്ത്രണങ്ങളും സുരക്ഷാ മുങ്കരുതലുകളും കൃത്യമായി പാലിയ്ക്കണം. സ്ഥാപനങ്ങളിൽ 50 ശതമാനം ജിവനക്കാർ മാത്രമേ പാടുള്ളു. ഇവർ നിർബ്ബന്ധമായും മാസ്ക് ധരിച്ചിരിയ്ക്കണം. ഷോപ്പിങ് മാളുകൾക്ക് പ്രവർത്തിയ്ക്കാൻ അനുമതിയില്ല. കടകൾ തുറക്കുന്ന കാര്യത്തിൽ ആലോചിച്ച് തിരുമാനമെടുക്കുമെന്ന് മന്ത്രി ഇപി ജയരാജൻ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article