കടുത്ത ചുടിനെപോലും വകവയ്ക്കാത്തെ 352 കിലോമീറ്റർ നടന്നെത്തി മാർത്താണ്ഡം സ്വദേശി രമേശ്. പൊള്ളാച്ചിയിൽനിന്നുമാണ് യുവാവ് നടന്നെത്തിയത്. മറ്റെല്ലാ പ്രദേശങ്ങളിലെ പൊലിസ് പരിശൊധനയിൽ രക്ഷപ്പെട്ടു എങ്കിലും തിരുവനന്തപുരം ജില്ലയിലേയ്ക്ക് കടക്കാൻ ശ്രമിക്കവെ കടമ്പാട്ടുകോണിൽനിന്നും രമേശിനെ പൊലീസ് പിടികൂടി. ഇയാളെ നിരീക്ഷണത്തിലാക്കിയിരിയ്ക്കുകയാണ്.
വീടിന് 90 കിലോമീറ്റർ ആകലെ വച്ചാണ് രമേശ് പൊലീസ് പിടിയിലായത്. ഏപ്രിൽ 15നാണ് രമേശ് പൊള്ളാച്ചിയിൽനിന്നും യാത്ര ആരംഭിച്ചത്. പൊള്ളാച്ചിയിൽ സ്വാകാര്യ ഫാമിലെ താൽക്കാലിക ജീവനക്കാരനായിരുന്നു രമേശ്. ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ ജോലി നഷ്ടമായി. ലോക്‌ഡൗൺ വീണ്ടും നീട്ടിയതോടെയാണ് നടന്നെങ്കിലും നാട്ടിലെത്താൻ തീരുമാനിച്ചത് എന്ന് രമേശ് പൊലീസിനോട് പറഞ്ഞു. ഇയാളെ ജനറൽ ആശുപത്രിയിൽ പരിശോധനായ്ക്ക് വിധേയനാക്കിയ ശേഷം മാർ ഇവാനിയസ് കോളേജിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.