സർവകലാശാല പ്രക്ഷോഭം: വിദ്യാർഥികൾക്ക് തൊഴിൽ സാധ്യത കുറയുന്നു

Webdunia
വ്യാഴം, 31 മാര്‍ച്ച് 2016 (12:47 IST)
രോഹിത് വെമുലയുടെ ആത്മഹത്യയോടനുബന്ധിച്ച് വിദ്യാർഥികൾക്ക് തൊഴിൽ സാധ്യതകൾ കുറയുന്നു. ഹൈദരാബാദ് സർവകലാശാലയിൽ നടന്നു വരുന്ന പ്രക്ഷോഭനത്തിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാല വിദ്യാർഥിക‌ൾക്ക് ജോലി സാധ്യത മങ്ങുന്നത്.
 
രോഹിത് വെമുലയുടെ ആത്മഹത്യയെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങ‌ളും സമരങ്ങ‌ളും സർവകലാശാലയുടെ നല്ല പേരിനെ കാര്യമായ രീതിയിൽ ബാധിച്ചിരിക്കുകയാണ്. സമരങ്ങ‌ൾ കാരണം തൊഴിൽ സാധ്യതകൾ കുറയുന്നുവെന്നും ഇത് പ്രശ്നങ്ങ‌ൾ വഷളാക്കുന്നുവെന്നും വിദ്യാർഥിക‌ൾ പറയുന്നു. സമരങ്ങ‌ൾ കാര്യമായി ബാധിച്ചിരിക്കുന്നത് കാമ്പസ് സെലക്ഷനെയാണ്.
 
കാമ്പസ് സെലക്ഷനുകൾ മുടങ്ങുന്നതിലൂടെ വിദ്യാർഥികളുടെ ഭാവി പ്രശ്നത്തിലാണെന്നും അവർക്ക് തൊഴിൽ ലഭിക്കാനുള്ള സാധ്യത കുറയുന്നുവെന്നും കാമ്പസ് അധികൃതർ അറിയിച്ചു.സെമസ്റ്റ്ർ അവസാനിക്കാറാകുമ്പോൾ നിരവധി കമ്പനികൾ കാമ്പസ് സെലക്ഷനുവേണ്ടി എത്തിയിരുന്നെങ്കിൽ ഇത്തവണ ഒരു കമ്പനി മാത്രമാണ് എത്തിയതെന്നും അധികൃതർ അറിയിച്ചു.
 
കഴിഞ്ഞ വർഷം ഇതേ സമയം 45 കമ്പനികൾ സർവകലാശാലയിൽ കാമ്പസ് റിക്രൂട്ട്മെന്റിന് എത്തിയിരുന്നു. എന്നാൽ ഇത്തവണ 15 കമ്പനികൾ മാത്രമാണ് എത്തിയതെന്നും സർവകലാശാലയ്ല് നിന്നുമുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിരവധി കമ്പനികൾ കാമ്പസ് സെലക്ഷനുവേണ്ടിയുള്ള സന്ദ‌ർശനം മാറ്റിവെക്കുകയും ചെയ്തിരുന്നു. ഒരു ഡിപ്പാർട്ട്മെന്റിൽ നിന്നു തന്നെ 60% പേർക്ക് ഇതുവരെ ജോലി അവസരങ്ങ‌ൾ ലഭിച്ചിട്ടില്ലെന്നും വിദ്യാർഥികൾ പറയുന്നു.