വിവാഹ മോചനം നേടാൻ ഭർത്താവിന് ശേഷിക്കുറവാണെന്ന് പറഞ്ഞ ഭാര്യയ്‌ക്ക് വീഡിയോ ക്ലിപ്പിൽ മറുപടി നൽകി ഭർത്താവ്. വിവാഹ മോചനം നേടാൻ സ്‌ത്രീ ഭർത്താവിന് ശേഷിക്കുറവാണെന്ന് പറയുകയും തുടർന്ന് ഭർത്താവ് മറ്റൊരു സ്‌ത്രീയുമായി ലൈംഗികതയിൽ ഏർപ്പെട്ട് അതിന്റെ വീഡിയോ ചിത്രീകരിച്ച് ഭാര്യയ്‌ക്കും ഭാര്യ വീട്ടുകാർക്കും അയച്ചുകൊടുക്കുകയുമായിരുന്നു.
ഹൈദരാബാദ് ലാൽബഹദൂർ നഗർ നിവാസിയായ 32കാരൻ വിബവാസു ആണ് കഥയിലെ നായകൻ. തനിക്ക് ശേഷിക്കുറവില്ലെന്ന് വ്യക്തമാക്കാൻ മറ്റൊരു സ്‌ത്രീക്കൊപ്പമുള്ള അഞ്ച് മിനിറ്റ് ദൈർഘ്യ വീഡിയോ ഭാര്യയ്‌ക്കും ഭാര്യയുടെ മാതാപിതാക്കൾക്കും അയച്ചുകൊടുക്കുകയായിരുന്നു. വിബവാസുവിനെ ഐടി നിയമപ്രകാരം പൊലീസ് അറസ്‌റ്റുചെയ്‌തു.
ഭാര്യയുടെ ആരോപണത്തെ മറികടക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഇതിന് പിന്നിൽ ഉണ്ടായിരുന്നതെങ്കിലും വീഡിയോ കണ്ടതും ഭാര്യ അനുഷയും മാതാപിതാക്കളും പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് കേസെടുക്കുകയും വിബവാസു കുറ്റം സമ്മതിക്കുകയും ചെയ്‌തു.
വിവാഹം കഴിഞ്ഞ് വളരെ കുറച്ച് കാലയളവ് മാത്രമേ ആയുള്ളെന്നും ഈ കാലയളവിനിടയിൽ തങ്ങൾ ലൈംഗികതയിൽ ഏർപ്പെട്ടിട്ടില്ലെന്നും വിബവാസു പൊലീസിന് മൊഴി നൽകി. മാതാപിതാക്കളുടെ നിർബന്ധപ്രകാരമായിരുന്നു ഇരുവരും വിവാഹം ചെയ്‌തതെന്നും സബ് ഇൻസ്‌പെക്‌ടർ വ്യക്തമാക്കി.