തമിഴ് താരങ്ങൾക്കെതിരെയുള്ള ശ്രീ റെഡ്ഡിയുടെ ആരോപണം; പ്രതികരണവുമായി കാർത്തി

വ്യാഴം, 19 ജൂലൈ 2018 (15:13 IST)
ശ്രീ റെഡ്ഡിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി തമിഴ് താരം കാർത്തി. ശ്രീ റെഡ്ഡിയുടെ അടിസ്ഥാന രഹിതമായ അരോപണങ്ങളിൽ ആർക്കും നടപടിയെടുക്കാൻ സാധ്യമല്ലെന്ന് കാർത്തി പറഞ്ഞു. പുതിയ ചിത്രമായ കടക്കുട്ടി സിംഗത്തിന്റെ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കാര്‍ത്തി.
 
എന്നാൽ അവര്‍ക്കെതിരേ കൗണ്‍സിലിലെ അംഗങ്ങള്‍ പരാതി നല്‍കിയാല്‍ നമുക്ക് നടപടിയെടുക്കാം എന്നും താരം കൂട്ടിച്ചേർത്തു. തമിഴ് സിനിമാ ലോകത്തെ വരെ സമ്മർദ്ദത്തിലാഴ്‌ത്തുന്ന സാഹചര്യത്തിൽ താരസംഘടനയായ നടികര്‍ സംഘത്തിന്റെ നിലപാട് ഏറെ നിര്‍ണായകമാണ്.
 
തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് സംഘടനയുടെ ജനറൽ സെക്രട്ടറിയായ വിശാൽ നേരത്തെ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് സംഘടനയുടെ ഭാരവാഹിയായ കാർത്തിയും രംഗത്തെത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍