വധുവിന്റെ വീട്ടുകാര്‍ നല്‍കുന്ന സ്വര്‍ണമടക്കമുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ല: സുപ്രീംകോടതി

അഭിറാം മനോഹർ
വെള്ളി, 26 ഏപ്രില്‍ 2024 (14:45 IST)
വധുവിന് വീട്ടുകാര്‍ നല്‍കുന്ന സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി. പ്രതിസന്ധി ഘട്ടത്തില്‍ ഭാര്യയുടെ സമ്പത്ത് ഉപയോഗിക്കാമെങ്കിലും അത് തിരിച്ചുകൊടുക്കാനുള്ള ധാര്‍മിക ബാധ്യത ഭര്‍ത്താവിനുണ്ടെന്നും കോടതി വ്യക്തമാക്കി.
 
വിവാഹത്തിന് മുന്‍പോ വിവാഹസമയത്തോ ശേഷമോ വധുവിന്റെ വീട്ടുകാര്‍ വരന് നല്‍കുന്ന വസ്തുക്കള്‍ ഇതില്‍ ഉള്‍പ്പെടും. ഇവയുടെ പൂര്‍ണ്ണമായ അവകാശം സ്ത്രീക്കാണ്. ഈ വസ്തുക്കള്‍ അവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കാം. ഇക്കാര്യത്തില്‍ ഭര്‍ത്താവിന് യാതൊരു നിയന്ത്രണവുമില്ല. പങ്കാളികല്‍ തമ്മിലുള്ള പരസ്പര ബഹുമാനമാണ് വിവാഹമെന്ന സങ്കല്‍പ്പത്തിന്റെ അടിസ്ഥാനമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. മലയാളി ദമ്പതിമാരുടെ കേസില്‍ ഭാര്യയുടെ 25 സ്വര്‍ണം നഷ്ടപ്പെടുത്തിയതിന് 25 ലക്ഷം രൂപ നിര്‍ദേശിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന,ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article