വിവാഹമോചനത്തിന് ശേഷം ഭർത്താവിനും ജീവനാംശത്തിന് അർഹതയെന്ന് ബോംബെ ഹൈക്കോടതി

Webdunia
ഞായര്‍, 3 ഏപ്രില്‍ 2022 (16:56 IST)
വിവാഹമോചനത്തിന് ശേഷം ഭർത്താവിന് ഭാര്യയിൽ നിന്നും ജീവനാംശം ലഭിക്കാൻ അർഹതയുണ്ടെന്ന് ബോംബെ ഹൈക്കോടതി. വരുമാന മാർഗമില്ലെന്ന് പരാതിപ്പെട്ട മുൻ ഭർത്താവിന് ജീവനാംശം ന‌ൽകണമെന്ന കീഴ്‌കോടതി വിധി ശരിവെച്ചുകൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ വിധി.
 
ഹിന്ദു വിവാഹ നിയമപ്രകാരം ഭാര്യ, ഭർത്താവ് എന്ന വിവേചനമുള്ള ദാരിദ്ര്യമുള്ള ജീവിതപങ്കാളിക്ക് ജീവനാംശം ആവശ്യപ്പെടാമെന്നാണ് ജസ്റ്റിസ് ഭാരതി ഡ്ആംഗ്ര ചൂണ്ടിക്കാണിച്ചത്. 2015ലായിരുന്നു ഇവർ വിവാഹമോചിതരായത്. ഭാര്യയിൽ നിന്നും പ്രതിമാസം 15000 രൂപ ജീവനാംശം ആവശ്യപ്പെട്ടാണ് ഭർത്താവ് കീഴ്‌ക്കോടതിയിൽ ഹർജി നൽകിയത്.
 
ഹർജി തീർപ്പാകും വരെ പ്രതിമാസം 3000 രൂപ ഭർത്താവിന് നൽകാൻ കീഴ്‌ക്കോടതി ഉത്തരവിട്ടു.ഇതിനെതിരെ ഹൈക്കോടതിയിൽ ഭാര്യയായ അധ്യാപിക ഭർത്താവിന് ഇതര വരുമാനമാർഗങ്ങളുണ്ടെന്ന് വാദിച്ചു. എന്നാൽ വിവാഹമോചനം തന്നെ കടുത്ത നിരാശയിലേക്ക് നയിച്ചെന്നും ജോലി ചെയ്യാനാകാത്ത വിധം അനാരോഗമുണ്ടെന്നുമുള്ള ഭർത്താവിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article