കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. ശാസ്താംകോട്ട പട്ടകടവ് ആന്റണി കോട്ടേജില്‍ ബിനുവാണ് മരിച്ചത്. 45 വയസായിരുന്നു. ഭാര്യ ലീനയെ ഗുരുതര പരിക്കുകളോടെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.